കേരളത്തില്‍ മദ്യനിര്‍മ്മാണം വര്‍ദ്ധിപ്പിക്കും, വിദേശത്തേക്ക് കയറ്റി അയയ്ക്കും: മന്ത്രി എം ബി രാജേഷ്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 23 ഒക്‌ടോബര്‍ 2025 (12:44 IST)
കേരളത്തില്‍ മദ്യനിര്‍മ്മാണം വര്‍ദ്ധിപ്പിക്കുമെന്നും വിദേശത്തേക്ക് കയറ്റി അയയ്ക്കുമെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. പ്രാദേശിക എതിര്‍പ്പുകള്‍ വരാമെന്നും എന്നാല്‍ അതു പരിഗണിച്ചു മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ ഒമ്പത് ഡിസ്‌പേറികള്‍ ഉണ്ടായിട്ടും ഒരു തുള്ളി മദ്യം ഉല്‍പാദിപ്പിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
 
കേരളത്തിനു തന്നെ മദ്യം ഉത്പാദിപ്പിക്കാവുന്നതാണ്. ചില സ്ഥാപിത താല്പര്യമുള്ളവരാണ് തദ്ദേശീയമായ മദ്യ ഉത്പാദനത്തെ എതിര്‍ക്കുന്നത്. ഇത്തരം താല്പര്യങ്ങള്‍ക്ക് മുമ്പില്‍ വഴങ്ങേണ്ടതില്ലെന്നും വിവാദമുണ്ടാവുമെന്ന് കരുതി ചുവടുവെപ്പുകള്‍ എടുക്കാതിരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. 
 
അതേസമയം ദീര്‍ഘകാല മദ്യനയമില്ലാത്തതിനാല്‍ വ്യവസായികള്‍ വരാന്‍ മടിക്കുന്നുവെന്നും സംസ്ഥാനത്തിന്റെ മദ്യനയം അഞ്ചുവര്‍ഷത്തേക്ക് ആക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ഓരോ വര്‍ഷത്തിലുമാണ് മദ്യ നയം രൂപീകരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍