രണ്ടു വലിയ റഷ്യന്‍ എണ്ണ കമ്പനികള്‍ക്ക് കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം. ചര്‍ച്ചകളില്‍ റഷ്യന്‍ പ്രസിഡന്റ് നെറികേട് കാണിച്ചു എന്ന് ആരോപിച്ചാണ് ഈ നടപടിയെന്ന് യുഎസ് ട്രഷറി സെക്രട്ടറി പറഞ്ഞു. നേരത്തെ നടത്താനിരുന്ന ട്രംപ്- പുടിന്‍ ഉച്ചകോടിയില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് പിന്മാറിയിരുന്നു.