കാബൂളില്‍ ഇന്ത്യന്‍ എംബസി ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍; താലിബാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നീക്കം

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 22 ഒക്‌ടോബര്‍ 2025 (09:15 IST)
കാബൂളില്‍ ഇന്ത്യന്‍ എംബസി ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. കാബൂള്‍ നയതന്ത്ര ദൗത്യം എന്ന പേരില്‍ ആരംഭിച്ച ഓഫീസാണ് എംബസിയായി ഉയര്‍ത്തിയത്. അഫ്ഗാനിസ്ഥാനിലെ താലിബാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. അതേസമയം എംബസി ആരംഭിച്ചെങ്കിലും താലിബാന് ഇന്ത്യ ഔദ്യോഗിക അംഗീകാരം നല്‍കില്ലെന്നാണ് റിപ്പോര്‍ട്ട്.
 
2021 ഓഗസ്റ്റിലാണ് താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണമേറ്റെടുത്തത്. 2021ല്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിനു ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയും എല്ലാ ദൗത്യങ്ങളും അവസാനിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2022 ജൂണില്‍ നയതന്ത്ര ദൗത്യം എന്ന പേരില്‍ ഒരു സംഘത്തെ കേന്ദ്രസര്‍ക്കാര്‍ കാബൂളിലേക്ക് അയച്ചു.
 
അതേസമയം താലിബാന്‍ ഭരണകൂടത്തെ ഇന്ത്യ ഔദ്യോഗികമായി അംഗീകരിക്കാത്തതിനാല്‍ ഇന്ത്യന്‍ അംബാസിഡര്‍ എന്ന പദവി ഉണ്ടായിരിക്കില്ല. പകരം കാബൂള്‍ ഇന്ത്യന്‍ എംബസിയുടെ തലവന് ചാര്‍ജ് ഡി അഫയേഴ്‌സ് എന്ന പദവിയാണ് നല്‍കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍