വീണ ജോര്‍ജിനെ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശിച്ച സിപിഎം നേതാവ് പി ജെ ജോണ്‍സണ്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 23 ഒക്‌ടോബര്‍ 2025 (09:36 IST)
congress
വീണ ജോര്‍ജിനെ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശിച്ച സിപിഎം നേതാവ് പി ജെ ജോണ്‍സണ്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിപിഎം ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു ഇദ്ദേഹം. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റും മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനും ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗവുമായരുന്നു പിജെ ജോണ്‍സണ്‍.
 
ഇദ്ദേഹം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്നു വീണതിന് പിന്നാലെ ജോണ്‍സണ്‍ വീണ ജോര്‍ജിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. മന്ത്രി പോയിട്ട് എംഎല്‍എയായി ഇരിക്കാന്‍ പോലും യോഗ്യത വീണ ജോര്‍ജിന് ഇല്ലെന്ന് കൂടുതല്‍ പറയിപ്പിക്കരുതെന്നും ആയിരുന്നു വിമര്‍ശനം.
 
ഇതേതുടര്‍ന്ന് ജോണ്‍സണെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സിപിഎം തീരുമാനിച്ചു. പിന്നാലെ പാര്‍ട്ടിയുമായി ഇടഞ്ഞ ജോണ്‍സണ്‍ ഡിസിസി ഓഫീസിലെത്തിയാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍