മെട്രോ സ്റ്റേഷനിൽ നിന്ന് ടിക്കറ്റെടുത്ത നിസാർ ആലുവ ഭാഗത്തേക്ക് പോകുന്ന നിന്നശേഷം ട്രാക്കിലേക്ക് ചാടി. ജീവനക്കാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ നിന്നില്ല. ഉടൻ തന്നെ ട്രാക്കിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈൻ ജീവനക്കാർ ഓഫ് ചെയ്തു. ട്രാക്കിലൂടെ ഓടിയ നിസാർ പില്ലർ നമ്പർ 1013ന് അടുത്തെത്തി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.
പിന്തിരിപ്പിക്കാൻ മെട്രോ ജീവനക്കാരും പൊലീസും ഉൾപ്പെടെ ശ്രമിച്ചെങ്കിലും നടന്നില്ല. രക്ഷിക്കാനായി ഫയർഫോഴ്സ് വല വിരിച്ചിരുന്നു. വലയിൽ വീഴാതിരിക്കാനായി ഇയാൾ കൈവരിയിൽ പിടിച്ച് നടന്നശേഷം മറ്റൊരു സ്ഥലത്തേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ ഇയാളെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.