അധ്യാപികയുടെ കാർ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് പത്താം ക്ലാസ് വിദ്യാർഥിനിയെ ഇടിച്ചു, ഗുരുതര പരിക്ക്, വിദ്യാർഥികൾ പ്രതിഷേധിച്ചതോടെ കേസെടുത്ത് പോലീസ്
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയുടെ കാലില്‍ അധ്യാപികയുടെ കാര്‍ ഇടിച്ചത്. കുട്ടിയുടെ കാല്‍ മൂന്നിടങ്ങളില്‍ പൊട്ടിയിട്ടുണ്ട്. മതില്‍ ഇടിഞ്ഞ് വീണാണ് അപകടം പറ്റിയതെന്ന് പറയാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിച്ചതായും പരാതിയുണ്ട്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത് വൈകിച്ചെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. വിദ്യാര്‍ഥികള്‍ സ്‌കൂള്‍ മുറ്റത്ത് പ്രതിഷേധിച്ചതോടെ അധ്യാപകര്‍ സംസാരിക്കുകയും വിദ്യാര്‍ഥികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാവുകയും ചെയ്തു. സംഭവത്തില്‍ കുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ എംഎസ്പി സ്‌കൂള്‍ അധ്യാപിക ബീഗത്തിനെതിരെ പോലീസ് കേസെടുത്തു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ല.