അടുത്തിടെ, വീണ്ടും സ്മാര്‍ട്ട്ഫോണ്‍ പൊട്ടിത്തെറിച്ച സംഭവം വീണ്ടും ഉയര്‍ന്നുവന്നിട്ടുണ്ട്, ഇത് ഉപയോക്താക്കളെ വീണ്ടും ഭയപ്പെടുത്തിയിരിക്കുന്നു. ഇത്തവണ റെഡ്ഡിറ്റിലെ ഒരു ഉപയോക്താവ് അടുത്തിടെ തന്റെ ഗൂഗിള്‍ പിക്‌സല്‍ 6 ചാര്‍ജ് ചെയ്യുന്നതിനിടയില്‍ പെട്ടെന്ന് പൊട്ടിത്തെറിച്ചതിന്റെ അനുഭവം പങ്കുവയ്ക്കുന്നു. ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്.
1) തലയിണയിലോ കിടക്കയിലോ വച്ചുകൊണ്ട് ഫോണ്‍ ചാര്‍ജ് ചെയ്യുക
ഇന്നു പലരും മൃദുവായ പ്രതലങ്ങളില്‍ വച്ച് ഫോണ്‍ ചാര്‍ജ് ചെയ്യുന്നു, ഇത് വളരെ അപകടകരമാണ്. ഇത് ഹീറ്റ് സിങ്കില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും അമിതമായി ചൂടാകുന്നത് മൂലം ബാറ്ററി പൊട്ടിത്തെറിക്കുകയും ചെയ്യും.
2) ലോക്കല്‍ അല്ലെങ്കില്‍ ഡ്യൂപ്ലിക്കേറ്റ് ചാര്‍ജര്‍
ചിലര്‍ വ്യാജമോ വിലകുറഞ്ഞതോ ആയ ചാര്‍ജറുകള്‍ ഉപയോഗിക്കുന്നതും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകും. അതിനാല്‍, എല്ലായ്‌പ്പോഴും കമ്പനിയുടെ ചാര്‍ജര്‍ ഉപയോഗിക്കുക.
3) ഓവര്‍ ഹീറ്റിംഗ് അവഗണിക്കുന്നത്
ചിലര്‍ ഫോണ്‍ അമിതമായി ചൂടാകുമ്പോള്‍ അത് അവഗണിക്കുന്നു. ഉപകരണം ആവര്‍ത്തിച്ച് ചൂടാകുകയോ ബാറ്ററി വീര്‍ക്കുകയോ ചെയ്താല്‍, അത് ചാര്‍ജ് ചെയ്യരുത്. പകരം ഉപകരണം സര്‍വീസ് സെന്ററിലേക്ക് കൊണ്ടുപോകുക.