അമേരിക്ക മുഖംതിരിച്ച സാഹചര്യത്തില്‍ ചൈനയോടും റഷ്യയോടും കൂടുതല്‍ അടുക്കാനാണ് ഇന്ത്യയുടെ ശ്രമം. യുഎസിന്റെ തീരുവ ഭീഷണിക്കിടെ ചൈന-റഷ്യ സഹകരണത്തിനു ഇന്ത്യ മുന്‍കൈ എടുക്കുന്നു. റഷ്യയുമായുള്ള സഹകരണം കൂട്ടാന്‍ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മോസ്‌കോയിലെത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബെയ്ജിങിലേക്ക് പോകും. യു.എസിന്റെ തീരുവ ഭീഷണികള്‍ ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍ പിങുമായി മോദി ചര്‍ച്ച നടത്താന്‍ സാധ്യതയുണ്ട്. ഓഗസ്റ്റ് 31 നാണ് മോദിയുടെ ചൈന സന്ദര്‍ശനം.