വീണ്ടും ഒന്നിച്ച് മമിതാ ബൈജുവും അഖിലാ ഭാര്‍ഗവനും, ചിത്രങ്ങൾ വൈറൽ

നിഹാരിക കെ.എസ്

വ്യാഴം, 7 ഓഗസ്റ്റ് 2025 (20:01 IST)
കഴിഞ്ഞവര്‍ഷം മലയാളികള്‍ ഏറ്റെടുത്ത സൂപ്പര്‍ഹിറ്റ് ചിത്രമാണ് പ്രേമലു. നസ്ലിനും മമിതയും ഒന്നിച്ച ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നടി അഖില ആയിരുന്നു. മമിതയുടെ ഉറ്റ സുഹൃത്തായാണ് അഖില ചിത്രത്തില്‍ വേഷമിട്ടത്. പ്രേമലുവിലെ റീനുവിനേയും കാര്‍ത്തികയേയും പോലെ യഥാര്‍ഥ ജീവിതത്തിലും ഇരുവരും സുഹൃത്തുക്കളാണ്. 
 
ഒരിടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിച്ചതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അഖില ഇപ്പോള്‍. ഒരു പരസ്യചിത്രത്തിലാണ് മമിതയും അഖിലയും വീണ്ടും ഒന്നിക്കുന്നത്. ഷൂട്ടിങ്ങിനിടെ ഇരുവരും ഒന്നിച്ചുള്ള സെല്‍ഫി ചിത്രങ്ങള്‍ അഖിലാ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ഫോട്ടോയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. 
 
'കാലം കടന്നുപോയി, ജീവിതം മുന്നോട്ട് പോയി. പക്ഷേ ഈ പരസ്യത്തിന്റെ ചിത്രീകരണത്തിനിടെ ഞങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍, അത് 'പ്രേമലു' ഒരിക്കലും അവസാനിക്കാത്തത് പോലെയായിരുന്നു. രണ്ട് ഹൃദയങ്ങള്‍ വീണ്ടും ഒന്നിക്കുകയാണ്', ഇതാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അഖില കുറിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍