തിരുവനന്തപുരം: വന്ദേ ഭാരത് നാളയും മറ്റന്നാളും വൈകുമെന്ന് റയിൽവേ അധികൃതർ അറിയിച്ചു. ആലുവയിൽ റയിൽ പാലത്തിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ വൈകിട്ട് 4.05 നു തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് പുറപ്പെടുന്ന വന്ദേ ഭാരത് നാളെ (ശനി) 45 മിനിറ്റും മറ്റന്നാൾ (ഞായർ ) 10 മിനിറ്റും വൈകി പുറപ്പെടും. അതേ സമയം മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള വന്ദേ ഭാരത് മറ്റന്നാൾ (ഞായർ) എല്ലാ സ്റ്റേഷനുകളിലും 25 മിനിറ്റു വൈകും.
റയിൽപാല അറ്റകുറ്റ പണിയെ തുടർന്ന് പത്താം തീയതി വരെ പാലക്കാട് - എറണാകുളം- പാലക്കാട് മെമു സർവീസ് റദ്ദാക്കിയിട്ടുണ്ട്. ഇൻഡോർ - തിരുവനന്തപുരം എക്സ്പ്രസ്, കണ്ണർ - ആലപുഴ എക്സിക്യൂട്ടിവ്, തിരുവനന്തപുരത്തേക്കുള്ള ശബരി എക്സ്പ്രസ്, പോർബന്തർ - കൊച്ചുവേളി എക്സ്പ്രസ്, ധൻബാദ് - ആലപുഴ എക്സ്പ്രസ്, ജാംനഗർ- തിരുനെൽവേലി എക്സ്പ്രസ് എന്നിവയും ചെറിയ തോതിൽ വൈകും.