തെരുവുനായയുടെ കടിയേറ്റിട്ട് നാലു മാസം കഴിഞ്ഞു, നാലുവയസ്സുകാരി റാബിസ് ബാധിച്ച് മരിച്ചു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 19 ഓഗസ്റ്റ് 2025 (19:36 IST)
നാല് മാസം മുമ്പ് കര്‍ണാടകയിലെ ദാവന്‍ഗെരെയില്‍ തെരുവ് നായയുടെ കടിയേറ്റ നാല് വയസ്സുകാരി ചൊവ്വാഴ്ച ബെംഗളൂരുവിലെ  ആശുപത്രിയില്‍ റാബിസ് ബാധിച്ച് മരിച്ചു. ഖദീര ബാനു എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. കുട്ടി ബെംഗളൂരുവിലെ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
 
ഏപ്രിലില്‍ വീടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ ഒരു തെരുവ് നായ കടിച്ചുകീറുകയായിരുന്നു. കുട്ടിയുടെ മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും നായ കടിച്ചു, ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ  വീട്ടുകാര്‍ കുട്ടിയെ ഒരു പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് മാറ്റി. കുട്ടിയെ രക്ഷിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. തെരുവുനായ്കളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സാഹചര്യത്തിലാണ് സംഭവം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍