ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള സംഭവവികാസങ്ങള്‍ ഓരോ ദിവസവും അമേരിക്ക നിരീക്ഷിക്കുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. പാക്കിസ്ഥാനും ഇന്ത്യക്കും ഇടയില്‍ എന്ത് സംഭവിക്കുന്നു, കമ്പോഡിയയും തായ്ലന്‍ഡിനും ഇടയില്‍ എന്ത് സംഭവിക്കുന്നു എന്നെല്ലാം ഞങ്ങള്‍ ഓരോ ദിവസവും നിരീക്ഷിക്കുന്നുണ്ടെന്ന് റൂബിയോ പറഞ്ഞു.
വെടി നിര്‍ത്തലുകള്‍ വളരെ വേഗത്തില്‍ തകരാന്‍ സാധ്യതയുണ്ട്. ട്രംപ് ആവര്‍ത്തിച്ച് ഭീഷണികള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താത്തത് എന്താണെന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ റൂബിയോ പറഞ്ഞത് ട്രെംപ് അധികാരമേറ്റ ദിവസം നിലവില്‍ ഉണ്ടായിരുന്ന ഓരോ ഉപരോധവും അതേപടി തുടരുന്നു എന്നും പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നത് അവരെ ചര്‍ച്ചയിലേക്ക് കൊണ്ടുവരുന്നതിനെ ബാധിക്കുമെന്നുമാണ്.