2025ന്റെ അവസാനത്തോടെ മെയ്ഡ് ഇന്‍ ഇന്ത്യ സെമി കണ്ടക്ടര്‍ ചിപ്പുകള്‍ വിപണിയില്‍ ലഭ്യമാകും: പ്രധാനമന്ത്രി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 15 ഓഗസ്റ്റ് 2025 (20:16 IST)
2025ന്റെ അവസാനത്തോടെ മെയ്ഡ് ഇന്‍ ഇന്ത്യ സെമി കണ്ടക്ടര്‍ ചിപ്പുകള്‍ വിപണിയില്‍ ലഭ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വതന്ത്ര ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സാങ്കേതികവിദ്യയില്‍ മികവ് പുലര്‍ത്തിയ രാജ്യങ്ങള്‍ വികസനത്തിന്റെ കൊടിമുടിയില്‍ എത്തിയിട്ടുണ്ടെന്നും അവരുടെ സാമ്പത്തികശേഷി പുതിയ ഉയരങ്ങള്‍ കീഴടക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
 
ഇന്ത്യയില്‍ 50-60 വര്‍ഷം മുന്‍പ് സെമികണ്ടക്ടര്‍ ഫാക്ടറി സ്ഥാപിക്കുന്നതിനെ കുറിച്ചുള്ള ഫയലുകള്‍ നീങ്ങി തുടങ്ങിയിരുന്നു. എന്നാല്‍ ഇത് പാതിവഴിയില്‍ മുടങ്ങിപ്പോയി. എന്നാല്‍ ഈ സര്‍ക്കാര്‍ ഒരു ദൗത്യം എന്ന നിലയില്‍ സെമി കണ്ടക്ടറുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോയി. ആറു പ്ലാന്റുകള്‍ വരാനിരിക്കുന്നു. അവയില്‍ നാലെണ്ണം ഉടന്‍ യാഥാര്‍ത്ഥ്യമാകും. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ നിര്‍മ്മിച്ച ചിപ്പുകള്‍ ലഭ്യമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍