ഗാസയിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി അനുകൂലമായ നിലപാട് എടുക്കാത്തത് ഭീരുത്വപരമായ വഞ്ചനയാണെന്നും സോണിയ ഗാന്ധി പറഞ്ഞു. ധീരമായ വാക്കുകളില്‍ പ്രധാനമന്ത്രി സംസാരിക്കേണ്ട സമയം അതിക്രമിച്ചെന്നും സോണിയ ഗാന്ധി പറയുന്നു. 1974 അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലാണ് പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ അംഗീകരിക്കുന്ന ആദ്യ അറബി ഇതര രാജ്യമായി ഇന്ത്യ മാറിയത്.
ഗ്ലോബല്‍ സൗത്ത് രാഷ്ട്രങ്ങള്‍ ഇന്ത്യയുടെ നേതൃത്വത്തിലാണ് പ്രതിക്ഷ അര്‍പ്പിക്കുന്നതെന്നും ലേഖനത്തില്‍ സോണിയ ഗാന്ധി പറയുന്നു. 17000 കുട്ടികളടക്കം 55,000 പാലസ്തീനികളാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഗാസയില്‍ കൊല്ലപ്പെട്ടത്.