ഏഷ്യയില്‍ ഇന്ത്യയേയും ചൈനയേയുംകാള്‍ റഷ്യക്ക് ഏറ്റവും കൂടുതല്‍ വ്യാപാരബന്ധമുള്ളത് മേരിക്കയുടെ സൗഹൃദ രാജ്യമായ തായ്വാനുമായാണ്. പക്ഷെ ട്രംപ് ഇത് അറിയുന്നില്ലെന്ന് നടിക്കുകയാണ്. പെട്രോള്‍ കെമിക്കല്‍ ഉല്‍പ്പന്നമായ നാഫ്തല്‍ ഇറക്കുമതിയില്‍ റഷ്യന്‍ ഇറക്കുമതി പട്ടികയില്‍ ഒന്നാമതാണ് തായ്വാന്‍. അമേരിക്കയുമായുള്ള സൗഹൃദബന്ധം പുലര്‍ത്തുന്ന രാജ്യമാണ് തായ്‌വാന്‍. താരിഫ് ഏര്‍പ്പെടുത്തിയപ്പോള്‍ ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ 25% പിഴ തീരുവയായി ഇന്ത്യക്കെതിരെ ട്രംപ് ചുമത്തിയിരുന്നു.
എന്നാല്‍ സൗഹൃദ രാജ്യമായ തായ്വാനെതിരെയും ട്രംപ് തീരുവാ ചുമത്തുമോ എന്നാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ ഇറക്കുമതിയില്‍ 1.3 ബില്യണ്‍ യുഎസ് ഡോളറിന്റെ ഇടപാടുകളാണ് തായ്വാന്‍ റഷ്യയുമായി നടത്തിയത്. ആറുമാസത്തെ കണക്ക് വെച്ച് നോക്കുമ്പോള്‍ 44 ശതമാനത്തന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. പ്രധാനമായും ഫൈബര്‍, പ്ലാസ്റ്റിക്, സെമി കണ്ടക്ടര്‍ എന്നിവയുടെ ഉത്പാദനത്തിനാണ് നാഫ്തല്‍ ഉപയോഗിക്കുന്നത്. അതേസമയം റഷ്യന്‍ എണ്ണയുടെ പേരില്‍ അമേരിക്ക ഇന്ത്യയെയും മറ്റു രാജ്യങ്ങളെയും സമ്മര്‍ദ്ദത്തിലാക്കുമ്പോള്‍ സ്വന്തം ആണവോര്‍ജ വ്യവസായത്തിനായി റഷ്യന്‍ യുറേനിയത്തെയാണ് അമേരിക്ക വളരെയധികം ആശ്രയിക്കുന്നതെന്ന് പുടിന്‍ പറഞ്ഞു.
ആണവ നിലയങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് അമേരിക്കയെന്നും അമേരിക്കന്‍ വിപണിയിലേക്ക് യുറേനിയം വിതരണം ചെയ്യുന്ന രണ്ടാമത്തെ വലിയ രാജ്യമാണ് റഷ്യയെന്നും പുടിന്‍ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തന്ത്രം ഒടുവില്‍ അവര്‍ക്ക് തന്നെ തിരിച്ചടിയാകുമെന്ന് കൂടി പുടിന്‍ മുന്നറിയിപ്പ് നല്‍കി.