മരിച്ചവരില്‍ പകുതിയിലേറെപ്പേര്‍ക്കും ഇതര രോഗങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് വിശദീകരിച്ചു. വൃക്ക, കരള്‍ എന്നിവ തകരാറായവരും കടുത്ത പ്രമേഹബാധിതരുമാണ് ഇതില്‍ കൂടുതല്‍. ഗുരുതരാവസ്ഥയിലായിരുന്ന ഇവര്‍ക്ക് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചതു സ്ഥിതി വഷളാക്കി.