ക്ഷേമ പെന്‍ഷന്‍ വര്‍ധനവിനെ രാഷ്ട്രീയ ആയുധമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള വര്‍ധനവ് എന്നാകും കോണ്‍ഗ്രസ് ആരോപിക്കുക. അതേസമയം പിണറായി വിജയന്‍ സര്‍ക്കാര്‍ 2016 ല്‍ അധികാരത്തിലെത്തുമ്പോള്‍ 600 രൂപ മാത്രമായിരുന്നു ക്ഷേമ പെന്‍ഷന്‍. വിവിധ ഘട്ടങ്ങളിലായി പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചത് ചൂണ്ടിക്കാട്ടിയാകും ഇടതുപക്ഷത്തിന്റെ പ്രതിരോധം.