ഞങ്ങളെ പഠിപ്പിക്കാൻ വരണ്ട, ആദ്യം സ്വന്തം മണ്ണിലെ ന്യൂനപക്ഷവേട്ട അവസാനിപ്പിക്കു, യുഎന്നിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ
യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പാകിസ്ഥാന്റെ ഇരട്ടത്താപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുള്ള ഒരു രാജ്യം മറ്റുള്ളവര്‍ക്ക് മനുഷ്യാവകാശത്തിന്റെ ക്ലാസെടുക്കാന്‍ നില്‍ക്കുന്നത് അപലപനീയമാണെന്ന് ഇന്ത്യ പറഞ്ഞു. യുഎന്‍എച്ച്ആര്‍സിയുടെ അറുപതാം സെക്ഷന്റെ മുപ്പത്തിനാലാം യോഗത്തില്‍ സംസാരിക്കവെയാണ് ഇന്ത്യന്‍ നയതന്ത്രജ്ഞനായ മുഹമ്മദ് ഹുസൈന്‍ പാകിസ്ഥാനെ വിമര്‍ശിച്ചത്.
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ വ്യോമാക്രമണത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം 23 പേര്‍ കൊല്ലപ്പെട്ടതിനെ ചൂണ്ടികാണിച്ചാണ് മുഹമ്മദ് ഹുസൈന്റെ പരാമര്‍ശം.2025ലെ യുഎസ്സിഐആര്‍എഫ് മതസ്വാതന്ത്ര റിപ്പോര്‍ട്ട് പ്രകാരം പാകിസ്ഥാനില്‍ എഴുന്നൂറിലധികം ആളുകള്‍ മതനിന്ദാക്കുറ്റത്തിന് തടവിലാണ്. ഇത് കഴിഞ്ഞ ശതമാനത്തെ അപേക്ഷിച്ച് 300 ശതമാനം കൂടുതലാണ്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.