7 യുദ്ധങ്ങൾ ഞാൻ അവസാനിപ്പിച്ചു, ഇന്ത്യ- പാകിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചു, നൊബേലിന് അർഹനെന്ന് ആവർത്തിച്ച് ട്രംപ്

അഭിറാം മനോഹർ

ഞായര്‍, 21 സെപ്‌റ്റംബര്‍ 2025 (18:18 IST)
ഇന്ത്യ- പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ കാരണക്കാരനായത് താനാണെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപ്. സംഘര്‍ഷം അവസാനിപ്പിച്ചില്ലെങ്കില്‍ ഇരുരാജ്യങ്ങളുമായുള്ള വ്യാപാരക്കരാര്‍ റദ്ദാക്കുമെന്ന് താന്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും തന്റെ ഇടപെടലിലൂടെ 7 യുദ്ധങ്ങളാണ് ഒഴിവായി പോയതെന്നും ട്രംപ് പറഞ്ഞു. 7 യുദ്ധങ്ങള്‍ ഒഴിവാക്കിയെന്ന് കണക്കാക്കുമ്പോള്‍ താന്‍ 7 നൊബേലുകള്‍ക്ക് അര്‍ഹനാണെന്നും ട്രംപ് വ്യക്തമാക്കി.
 
ഇന്ത്യയുടെയും പാകിസ്ഥാന്റെയും കാര്യമെടുക്കു. വ്യാപാരക്കരാര്‍ ഉപയോഗിച്ചാണ് ആ സംഘര്‍ഷം ഞാന്‍ അവസാനിപ്പിച്ചത്. സമാനമായ രീതിയില്‍ തായ്ലന്‍ഡ്-കംബോഡിയ, അര്‍മേനിയ- അസര്‍ബൈജാന്‍,സെര്‍ബിയ, ഇസ്രായേല്‍-ഇറാന്‍, ഈജിപ്ത്,എത്യോപ്യ,റുവാന്‍ഡ, കോംഗോ തുടങ്ങിയ രാജ്യങ്ങളിലെ സംഘര്‍ഷങ്ങളും അവസാനിപ്പിച്ചു.റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനായാല്‍ തനിക്ക് നോബേല്‍ നല്‍കണമെന്ന് ചിലര്‍ പറഞ്ഞിരുന്നു അവരോട് ഞാന്‍ ഇടപ്പെട്ട് അവസാനിപ്പിച്ച 7 മറ്റ് യുദ്ധങ്ങളുടെ കാര്യമാണ് ചോദിക്കാനുള്ളത്. ട്രമ്പ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍