ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 19 ഡിസം‌ബര്‍ 2024 (11:45 IST)
ജമ്മുകാശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു. ജമ്മു കാശ്മീരിലെ കുല്‍ഗാം ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. അതേസമയം ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് ഭീകരവാദികള്‍ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്ക് എത്തുകയായിരുന്നു സുരക്ഷാസേന. പിന്നാലെ സുരക്ഷാസേനയ്ക്ക് നേരെ ഭീകരര്‍ വെടി ഉതിര്‍ക്കുകയായിരുന്നു.
 
പിന്നാലെ സുരക്ഷാസേന തിരിച്ചടിച്ചു. അഞ്ചു ഭീകരരാണ് കൊല്ലപ്പെട്ടത്. സ്ഥലത്ത് കൂടുതല്‍ ഭീകരര്‍ ഉണ്ടോയെന്നറിയാന്‍ തിരച്ചില്‍ നടത്തുകയാണ്. കൊല്ലപ്പെട്ട ഭീകരവാദികളെ തിരിച്ചറിഞ്ഞിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍