മരിച്ച അഞ്ചുപേര്‍ അതിഥി തൊഴിലാളികളാണ്. സോനാമാർഗ് മേഖലയിൽ സെഡ്-മൊഹാർ തുരങ്കനിർമാണത്തിന് എത്തിയ തൊഴിലാളികളുടെ താമസസ്ഥലത്താണു വെടിവെപ്പുണ്ടായത്. ജോലി കഴിഞ്ഞ് എല്ലാവരും ക്യാമ്പിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു ആക്രമണമുണ്ടായത്. ഈ സാഹചര്യത്തിൽ മരണസംഖ്യ ഉയർന്നേക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ ശ്രീനഗറിലെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി.
ആക്രമണത്തെ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും അപലപിച്ചു. തൊഴിലാളികൾക്ക് നേരെയുള്ള ആക്രമണം ഭീരുത്വമാണെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. നിരവധി നിർമാണ തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പടെ മരണപ്പെട്ടവരിലുണ്ടെന്നും സംഭവം അപലപനീയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഭീകർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ വ്യക്തമാക്കി.