ഡിഎന്‍എ പരിശോധന അനുവദിക്കുമ്പോള്‍ വ്യക്തികളുടെ സ്വകാര്യത പരിഗണിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 4 സെപ്‌റ്റംബര്‍ 2025 (10:53 IST)
ഡിഎന്‍എ പരിശോധന അനുവദിക്കുമ്പോള്‍ വ്യക്തികളുടെ സ്വകാര്യത പരിഗണിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി. സ്വത്തു തര്‍ക്കവുമായി ബന്ധപ്പെട്ട് ഡിഎന്‍എ പരിശോധന നടത്താന്‍ അനുമതി നല്‍കിയ കീഴ്കോടതി വിധി റദ്ദാകണമെന്ന് ആവശ്യപ്പെട്ട് ഹരീഷ് കുമാര്‍ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. 
 
ഡിഎന്‍എ പരിശോധന ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ കോടതികള്‍ ഉടന്‍ പരിശോധന അനുവദിക്കരുതെന്നും വ്യക്തികളുടെ സ്വകാര്യതയും അന്തസ്സും പരിഗണിച്ചു വേണം ഡിഎന്‍എ പരിശോധനയ്ക്ക് അനുമതി നല്‍കേണ്ടതെന്നും കോടതി പറഞ്ഞു. മാതാപിതാക്കള്‍ നിയമാനുസരണം വിവാഹം കഴിച്ചതാണെന്നും അതിനാല്‍ പിതൃത്വം സംശയിക്കുന്നത് സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ഇയാള്‍ വാദിച്ചു.
 
നിയമാനുസൃതം വിവാഹം ചെയ്തവര്‍ക്ക് ജനിച്ച മക്കളുടെ പിതൃത്വം തെളിയിക്കുന്നതിനായി അവരുടെ സമ്മതമില്ലാതെ ഡിഎന്‍എ പരിശോധന നടത്താന്‍ ഉത്തരവിട്ടത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍