കണ്ണൂര്‍: ഭാവ്നഗര്‍-തിരുവനന്തപുരം നോര്‍ത്ത് എക്സ്പ്രസ് (19260) ന്റെ ഡസ്റ്റിനേഷന്‍ ബോര്‍ഡില്‍ തിരുവനന്തപുരം നോര്‍ത്തിന് പകരം 'നാടോടികള്‍' എന്ന് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരം മംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ ആശയക്കുഴപ്പം ഉണ്ടായി. ട്രെയിനിനായി കാത്തുനിന്ന യാത്രക്കാര്‍ പരിഭ്രാന്തരായി. ചിലര്‍ ഇത് ബെംഗളൂരുവിലേക്കോ മറ്റെവിടെയെങ്കിലുമോ ഉള്ള സര്‍വീസാണെന്ന് തെറ്റിദ്ധരിച്ചു. കേരളത്തിലേക്ക് പോകുന്ന യാത്രക്കാര്‍ ഒടുവില്‍ അനൗണ്‍സ്‌മെന്റ് കേട്ട് വ്യക്തമാക്കിയതിന് ശേഷമാണ് ട്രെയിനില്‍ കയറിയത്.
വൈകുന്നേരം 6 മണിയോടെ ട്രെയിന്‍ മംഗളൂരുവില്‍ എത്തിയപ്പോള്‍, ടിക്കറ്റ് പരിശോധകരും ജീവനക്കാരും ബോര്‍ഡിലെ പിശക് ശ്രദ്ധിച്ചു. തിരുവനന്തപുരം നോര്‍ത്ത് എങ്ങനെയാണ് 'നാടോടികള്‍' എന്ന് മാറിയതെന്ന് വ്യക്തമല്ല. വിവര്‍ത്തന പ്രശ്‌നങ്ങള്‍ ആശയക്കുഴപ്പത്തിലാക്കുന്നത് ഇതാദ്യമല്ല. ഹാതിയ-എറണാകുളം വീക്ക്ലി എക്സ്പ്രസ് മുമ്പ് ഹാതിയയ്ക്ക് പകരം കൊളപടകം-എറണാകുളം എക്സ്പ്രസ് എന്ന് പ്രദര്‍ശിപ്പിച്ചിരുന്നു.