ഇന്ത്യയോടും ചൈനയോടുമുള്ള ട്രംപിന്റെ സമീപനത്തില്‍ വിമര്‍ശനവുമായി റഷ്യന്‍ പ്രസിഡന്റ് പുടിന്‍. ഷാങ്ഹായി കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്ക് ശേഷം മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സാമ്പത്തികമായ സമ്മര്‍ദ്ദത്തിലൂടെ ഏഷ്യയിലെ രണ്ടു വലിയ ശക്തികളെ വരുത്തിയില്‍ നിര്‍ത്താനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
റഷ്യയുടെ പങ്കാളികളായ ഈ രാജ്യങ്ങളിലെ ഭരണാധികാരികളെ ഭീഷണിപ്പെടുത്താനാണ് ട്രംപ് ശ്രമിക്കുന്നത്. 150 കോടി ജനങ്ങളുള്ള ഇന്ത്യ, ശക്തമായ സമ്പത്ത് വ്യവസ്ഥയുള്ള ചൈന ഇവര്‍ക്ക് അവരുടേതായ ആഭ്യന്തര സംവിധാനങ്ങളും നിയമങ്ങളും ഒക്കെയുണ്ടെന്നും ആ വലിയ രാജ്യങ്ങളുടെ നേതൃത്വത്തിന് എങ്ങനെയൊക്കെ പ്രതികരിക്കാന്‍ കഴിയുമെന്ന് ട്രംപ് ഓര്‍ക്കണമെന്നും പുടിന്‍ പറഞ്ഞു.