വിസ കാലാവധി കഴിഞ്ഞും യുകെയിൽ തുടരുന്നു, വിദേശ വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിട്ടൺ

അഭിറാം മനോഹർ

ബുധന്‍, 3 സെപ്‌റ്റംബര്‍ 2025 (20:20 IST)
വിസ കാലാവധി കഴിഞ്ഞും വിദേശ വിദ്യാര്‍ഥികള്‍ രാജ്യത്ത് തുടരുന്നതിനും അഭയം തേടുന്നതിനുമെതിരെ മുന്നറിയിപ്പ് നല്‍കി ബ്രിട്ടണ്‍. ഇന്ത്യയില്‍ നിന്നടക്കമുള്ള വിദ്യാര്‍ഥികള്‍ക്കാണ് സര്‍ക്കാര്‍ നേരിട്ട് സന്ദേശം അയച്ചുതുടങ്ങിയത്. ആഭ്യന്തര മന്ത്രി ഇവൈറ്റ് കൂപ്പറാണ് ഈ വിവരം പാര്‍ലമെന്റിനെ അറിയിച്ചത്.
 
വിദ്യാര്‍ഥികള്‍ വിസ ദുരുപയോഗം ചെയ്യുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് സര്‍ക്കാര്‍ ഈ വര്‍ഷം ആദ്യം ധവളപത്രം ഇറക്കിയിരുന്നു. നിലവിലെ അവസ്ഥയ്ക്ക് പരിഹാരം കാണാനുള്ള പ്രായോഗിക നടപടികളാണ് സ്വീകരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. മാത്‌റാജ്യത്തേക്ക് തിരിച്ചുപോകാന്‍ തടസ്സമില്ലാത്തവര്‍ പോലും വിസ തീരാരാകുമ്പോള്‍ ബ്രിട്ടനില്‍ അഭയം തേടുന്ന പ്രവണതയാണുള്ളതെന്നും ഓരോ വര്‍ഷവും 15,000 വിദ്യാര്‍ഥികള്‍ ഇത്തരത്തില്‍ അപേക്ഷിക്കാറുണ്ടെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍