US to Revoke Visa of Chinese students
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ള ചൈനീസ് വിദ്യാര്‍ഥികളുടെ വിസ റദ്ദാക്കുമെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ. അമേരിക്കന്‍ സര്‍വകലാശാലകളില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വിസ റദ്ദാക്കുന്നതോടെ സുപ്രധാനമായ മേഖലകളില്‍ പഠിക്കുന്ന പല വിദ്യാര്‍ഥികള്‍ക്കും തുടര്‍പഠനത്തിന്റെ അവസരം നഷ്ടമാകും.