Philippines: ഇന്ത്യൻ ടൂറിസ്റ്റുകളെ ഫിലിപ്പീൻസ് വിളിക്കുന്നു, വിസയില്ലാതെ 14 ദിവസം വരെ താമസിക്കാം

അഭിറാം മനോഹർ

ബുധന്‍, 28 മെയ് 2025 (19:06 IST)
Philippines travel without visa for Indians
അവധിക്കാലം ചെലവഴിക്കാന്‍ മാലി, തായ്ലന്‍ഡ് എന്നിവിടങ്ങലേക്ക് പോകുന്ന മലയാളികളുടെ എണ്ണം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇന്ത്യക്കാര്‍ അധികം എക്‌സ്‌പ്ലോര്‍ ചെയ്യാത്ത മനോഹരമായ ദ്വീപ സമൂഹമാണ് തെക്ക് കിഴക്കന്‍ ഏഷ്യയിലെ ഫിലിപ്പീന്‍സ് എന്ന മനോഹര രാജ്യം. ഇപ്പോഴിതാ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസയില്ലാതെ 14 ദിവസം താമസിക്കാനുള്ള അവസര്‍ം ഒരുക്കിയിരിക്കുകയാണ് ഫിലിപ്പിന്‍സ്.ന്യുഡല്‍ഹിയിലെ ഫിലിപ്പീന്‍സ് എംബസിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു
 
2 തരത്തിലുള്ള വിസ ഫ്രീ പ്രവേശനമാണ് ഇന്ത്യക്കാര്‍ക്കായി ഫിലിപ്പീന്‍സ് ഒരുക്കിയിട്ടുള്ളത്. 14 ദിവസത്തേക്കുള്ള വിസയില്ലാത്ത പ്രവേശനത്തിന് പുറമെ, ഇന്ത്യന്‍ പൗരന്മാര്‍ക്ക് 30 ദിവസത്തെ മറ്റൊരു പ്രത്യേക വിസാഫ്രീ ഓപ്ഷനും ഇ-വിസ സിസ്റ്റത്തിനുമുള്ള സൗകര്യവും ലഭ്യമാണ്.
 
 
14 ദിവസം വിസയില്ലാതെയുള്ള പ്രവേശനം വിനോദസഞ്ചാരികള്‍ക്ക് മാത്രം. മറ്റ് ഉദ്ദേശങ്ങള്‍ക്കായി ഈ യാത്ര ഉപയോഗിക്കാനാവില്ല. യാത്രയ്ക്ക് ശേഷം കുറഞ്ഞത് 6 മാസം കൂടി പാസ്‌പോര്‍ട്ടിന് കാലാവധി ഉണ്ടായിരിക്കണം. ഹോട്ടല്‍ ബുക്കിങ്ങുകള്‍ പോലുള്ള താമസ സൗകര്യം സ്ഥിരീകരിച്ചതിന്റെ രേഖ. യാതക്കിടയിലെ ചെലവുകള്‍ക്കുള്ള പണം ഉണ്ട്ന്ന് തെളിയിക്കാന്‍ സാധുവായ ബാങ്ക് സ്റ്റേറ്റ്‌മെന്റ്, ജോലി സര്‍ട്ടിഫിക്കറ്റുകള്‍. തിരിച്ചുപോകുനതിനായി ബുക്ക് ചെയ്ത റിട്ടേണ്‍ ടിക്കറ്റ്.എന്നിവ ഇതിന് ആവശ്യമാണ്. വിസയില്ലാത്ത പ്രവേശനം വിസാ റീന്യുവലിന് അര്‍ഹമല്ല, മറ്റ് വിസാ തരത്തിലേക്ക് മാറ്റാനോ നീട്ടാനോ കഴിയില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
 
 
ഫിലിപ്പീന്‍സിന്റെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൂടെയും, രണ്ടാം നിര അന്താരാഷ്ട്ര കണക്ഷനുകള്‍ വഴിയുമാണ് പ്രവേശനം സാധ്യമാകുന്നത്. അതോടൊപ്പം, ക്രൂയിസ് ഷിപ്പുകള്‍ വഴിയും കടല്‍മുഖങ്ങളില്‍ നിന്നുമുള്ള പ്രവേശനവും ഈ സംവിധാനത്തില്‍ ഉള്‍പ്പെടും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍