അതിദാരിദ്ര്യം തുടച്ചുനീക്കി കേരളം; ചരിത്ര പ്രഖ്യാപനത്തിനു മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം കമല്‍ഹാസന്‍, പിണറായി സര്‍ക്കാരിനു പൊന്‍തൂവല്‍

രേണുക വേണു

ശനി, 1 നവം‌ബര്‍ 2025 (09:11 IST)
Pinarayi Vijayan, Kamal Haasan, Mammootty and Mohanlal

രാജ്യത്ത് ആദ്യമായി അതിദാരിദ്ര്യം തുടച്ചുനീക്കുന്ന സംസ്ഥാനമാകാന്‍ കേരളം. രണ്ടാം പിണറായി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്നു അതിദാരിദ്ര്യ മുക്ത കേരളം. കേരളപ്പിറവി ദിനമായ ഇന്ന് വൈകിട്ട് അഞ്ചിനു തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന വിപുലമായ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കും. 
 
സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും ചടങ്ങില്‍ പങ്കാളികളാവും. പ്രതിപക്ഷ നേതാവിനും ചടങ്ങിലേക്കു ക്ഷണമുണ്ട്. സിനിമ താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം തെന്നിന്ത്യന്‍ സൂപ്പര്‍താരവും രാജ്യസഭാ എംപിയുമായ കമല്‍ഹാസനും മുഖ്യാതിഥിയാകും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയാണ് പരിപാടിയുടെ സംഘാടക സമിതി ചെയര്‍മാന്‍. 
 
2021 ല്‍ അധികാരത്തിലെത്തിയ രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തിലെ ആദ്യ തീരുമാനമായിരുന്നു അതിദരിദ്രരില്ലാത്ത കേരളം. 2026 ല്‍ സര്‍ക്കാരിന്റെ കാലാവധി തീരുമ്പോഴേക്കും പ്രഖ്യാപനം നടത്താന്‍ മുഖ്യമന്ത്രി തീരുമാനിച്ചിരുന്നു. സര്‍വേയിലൂടെ 64,006 അതിദരിദ്ര കുടുംബങ്ങളെയാണ് കണ്ടെത്തിയത്. ഇതില്‍ 4421 കുടുംബങ്ങള്‍ (ഭൂരിപക്ഷവും ഏകാംഗ കുടുംബങ്ങള്‍) മരിച്ചു. നാടോടികളായി കഴിയുന്ന 261 കുടുംബങ്ങളെ കണ്ടെത്താനായില്ല. ഇരട്ടിപ്പുവന്ന 47 കേസുകളുണ്ട്. ഇവയെല്ലാം ഒഴിവാക്കി ബാക്കി 59,277 കുടുംബങ്ങളാണ് ഒടുവില്‍ അതിദരിദ്രരുടെ പട്ടികയില്‍ ഉണ്ടായിരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍