ക്രിസ്തുമസ്- നവവത്സര ബമ്പര്‍ ഒന്നാം സമ്മാനം XD 387132ന്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 5 ഫെബ്രുവരി 2025 (19:37 IST)
LOTTERY
സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്തുമസ്- നവവത്സര ബമ്പര്‍ (BR 101) ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 20 കോടി രൂപ XD 387132 നമ്പര്‍ ടിക്കറ്റിന് ലഭിച്ചു. തിരുവനന്തപുരത്ത് ധനകാര്യ വകുപ്പു മന്ത്രി കെ.എന്‍. ബാലഗോപാലാണ് നറുക്കെടുത്തത്. കണ്ണൂര്‍ ജില്ലയിലെ ഏജന്‍സി (C- 3789) വിറ്റ ടിക്കറ്റിനാണ് ഇത്തവണ ബമ്പര്‍ സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായി 20 പേര്‍ക്ക് ഓരോ കോടി രൂപ വീതവും ലഭിക്കും.
 
നാടിന്റെ പുരോഗതിയ്ക്ക് സംസ്ഥാന ഭാഗ്യക്കുറി നല്‍കുന്നത് വലിയ സംഭാവനയാണന്ന് പുതിയ സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറി പ്രകാശനം ചെയ്തു കൊണ്ട് ധനമന്ത്രി പറഞ്ഞു. കേരള ഭാഗ്യക്കുറി അയല്‍ സംസ്ഥാനക്കാര്‍ക്കൊക്കെ ഒരു അത്ഭുതമാണന്നും ഇത്രത്തോളം ആധികാരികതയോടെ എങ്ങനെ ലോട്ടറി നടത്താന്‍ കഴിയുന്നു എന്നവര്‍ അന്വേഷിക്കാറുണ്ടന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സമ്മാനങ്ങള്‍ കൃത്യമായി യഥാസമയം വിതരണം ചെയ്യുന്നതും പ്രവര്‍ത്തനത്തിലെ സുതാര്യതയുമാണ് കേരള ഭാഗ്യക്കുറിയുടെ വിജയത്തിന് പിന്നിലെന്നും മന്ത്രി പറഞ്ഞു.
 
ആകെ 50 ലക്ഷം ടിക്കറ്റുകള്‍ വില്പനയ്ക്ക് എത്തിച്ചതില്‍ 47,65,650 ടിക്കറ്റുകളും വിറ്റു പോയി. കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസ് ബമ്പറിനെ അപേക്ഷിച്ച് 2,58,840 ടിക്കറ്റുകള്‍ ഇത്തവണ അധികമായി വിറ്റഴിച്ചു. ഒന്നാം സമ്മാനര്‍ഹമായ ടിക്കറ്റു വിറ്റ ഏജന്റ് ഉള്‍പ്പെടെ 22 ഭാഗ്യവാന്‍മാരെയാണ് ഇത്തവണത്തെ ക്രിസ്തുമസ് ബമ്പര്‍ ഭാഗ്യക്കുറി സൃഷ്ടിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍