ക്രിസ്മസ് പുതുവത്സര ബമ്പര്‍ ലോട്ടറിയുടെ അച്ചടി നിര്‍ത്തിവച്ചു. നറുക്കെടുപ്പില്‍ 5000, 2000,1000 എന്നീ രൂപ അടിക്കുന്ന സമ്മാനങ്ങള്‍ കുറച്ചതിനാല്‍ ഏജന്റ്മാര്‍ പ്രതിഷേധത്തിലായിരുന്നു. ഇത് പരിഗണിച്ചാണ് അച്ചടി ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുന്നത്. പൂജാ ബമ്പറിന്റെ നറുക്കെടുപ്പിന് പിന്നാലെ ക്രിസ്മസ് ബമ്പറിന്റെ വില്‍പ്പന ആരംഭിക്കേണ്ടതാണ്.