തമിഴ്‌നാട്ടില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ മൂന്ന് അധ്യാപകര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 6 ഫെബ്രുവരി 2025 (13:07 IST)
തമിഴ്‌നാട്ടില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ മൂന്ന് അധ്യാപകര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് സംഭവം. സംഭവത്തില്‍ പ്രതികളെല്ലാം പിടിയിലായി. ഇവരെ 15 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇരയായ പെണ്‍കുട്ടി ഒരുമാസമായി സ്‌കൂളില്‍ എത്തിയിരുന്നില്ല. കാരണം അന്വേഷിച്ച് പ്രിന്‍സിപ്പല്‍ കുട്ടിയുടെ വീട്ടില്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
 
പ്രിന്‍സിപ്പലിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പോലീസിലും ശിശു സംരക്ഷണ വകുപ്പിലും പരാതി നല്‍കുകയായിരുന്നു. നിലവില്‍ പെണ്‍കുട്ടി ആശുപത്രി ചികിത്സയിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍