പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 27 ജൂണ്‍ 2025 (18:21 IST)
പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ലെന്ന നിലപാടിന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ.  അന്‍വറിനെ മുന്നണിയില്‍ എടുക്കണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടെങ്കിലും നേതാക്കള്‍ എതിര്‍ത്തു. അതേസമയം ആശയക്കുഴപ്പം ഒഴിവാക്കി ശശിതരൂരിനെ ചേര്‍ത്തു നിര്‍ത്തണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
 
പാര്‍ട്ടി പുനസംഘടന ഉടന്‍ വേണമെന്നു ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു. പിജെ കുര്യന്‍, ജോസഫ് വാഴക്കന്‍, ടിഎന്‍ പ്രതാപന്‍, കെ സി ജോസഫ് എന്നിവരാണ് ആവശ്യം ഉന്നയിച്ചത്. അതേസമയം പിവി അന്‍വറിനെ മുന്നണിയില്‍ എടുക്കാത്തതില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെ അഭിനന്ദിച്ച് ജോയ് മാത്യു. നിലപാടിന്റെ കണിശതയാണ് യുഡിഎഫിന്റെ വിജയമെന്ന് ജോയ് മാത്യു പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ജയിക്കുക, തോല്‍ക്കുക എന്നതല്ല കാര്യമെന്നും നിലപാടെടുക്കുക എന്നതാണ് പ്രധാനമെന്നും അതിന് ഉറപ്പായി റിസള്‍ട്ട് ഉണ്ടാവുമെന്നും ജോയ് മാത്യു പറഞ്ഞു. കോഴിക്കോട് സി കെ ജി അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ജോയി മാത്യു ഇക്കാര്യം പറഞ്ഞത്.
 
പുസ്തകം എഴുതിയതുകൊണ്ടോ സിനിമയില്‍ അഭിനയിച്ചതുകൊണ്ടോ ആരും സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആവില്ലെന്നും സാംസ്‌കാരിക പ്രവര്‍ത്തനം സാംസ്‌കാരിക ഇടപെടല്‍ ആണെന്നും അദ്ദേഹം പറഞ്ഞു. ആദിവാസികളും ആശാവര്‍ക്കര്‍മാരും സമരം ചെയ്യുമ്പോള്‍ അത് കണ്ടില്ലെന്ന് നടിക്കുന്ന ആരും സാംസ്‌കാരിക പ്രവര്‍ത്തകരാണെന്ന് ഞാന്‍ കരുതുന്നില്ലെന്നും ജോയ് മാറ്റി പറഞ്ഞു. കൂലി എഴുത്തുകാരും കൂലി സാംസ്‌കാരിക പ്രവര്‍ത്തകരും നിലമ്പൂരില്‍ എത്തിയപ്പോള്‍ ജനം അത് തിരിച്ചറിഞ്ഞുവെന്നും ജോയ് മാത്യു പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍