ബീഹാറിനും ഒഡീഷയ്ക്കും ശേഷം ഇത്തരം അവധി നല്‍കുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ് കര്‍ണാടക. എന്നാല്‍ ഈ രണ്ടു സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ മേഖലയിലെ വനിതാ ജീവനക്കാര്‍ക്ക് മാത്രമായിരുന്നു അവധി ബാധകമാക്കിയിരുന്നത്. അതേസമയം കര്‍ണാടകയില്‍ സ്വകാര്യ മേഖലയില്‍ കൂടി നിയമം ബാധകമാക്കിയിരിക്കുകയാണ്. രാജ്യത്തെ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ശമ്പളത്തോട് കൂടിയുള്ള ആര്‍ത്തവ അവധി സര്‍വമേഖലയിലും യാഥാര്‍ഥ്യമാകുന്നത്.