അമേരിക്ക ഒരു ക്രിസ്ത്യന്‍ രാജ്യം; ഹനുമാന്‍ പ്രതിമയ്ക്ക് അനുമതി നല്‍കിയത് എന്തിനെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 23 സെപ്‌റ്റംബര്‍ 2025 (13:54 IST)
hanuman
അമേരിക്ക ഒരു ക്രിസ്ത്യന്‍ രാജ്യമാണെന്നും ഹനുമാന്‍ പ്രതിമയ്ക്ക് അനുമതി നല്‍കിയത് എന്തിനെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് അലക്‌സാണ്ടര്‍ ഡന്‍കന്‍. ഷുഗര്‍ലാന്‍ഡിലെ ശ്രീഅഷ്ടലക്ഷ്മി ക്ഷേത്രത്തില്‍ സ്ഥിതി ചെയ്യുന്ന ഹനുമാന്‍ പ്രതിമയ്ക്ക് നേരെയാണ് സമൂഹമാധ്യമമായ എക്‌സിലുടെ അധിക്ഷേപകരമായ പ്രസ്താവന ഡന്‍കന്‍ നടത്തിയത്.
 
ഹനുമാന്‍ വ്യാജ ഹിന്ദു ദൈവമെന്നും ഇയാള്‍ അതിക്ഷേപിച്ചു. ഡന്‍കന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ പ്രസ്താവനയെ അപലപിക്കുകയും ഹിന്ദുവിരുദ്ധവും പ്രകോപനവും ആണെന്ന് വിമര്‍ശിക്കുകയും ചെയ്തു.
 
അതേസമയം എച്ച് വണ്‍ ബി വിസ ഫീസ് വര്‍ദ്ധനവില്‍ നിന്ന് ഡോക്ടര്‍മാരെ ഒഴിവാക്കിയേക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ്. അന്താരാഷ്ട്ര മാധ്യമമായ ബ്ലൂബര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഫീസ് വര്‍ദ്ധനവില്‍ ഡോക്ടര്‍മാര്‍, മെഡിക്കല്‍ റസിഡന്റുമാര്‍ തുടങ്ങിയവര്‍ക്ക് ഇളവ് നല്‍കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ആഴ്ചയാണ് എച്ച് 1 ബി വിസക്കുള്ള ഫീസ് ഒരു ലക്ഷം ഡോളറായി ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചത്. ഇത് പുതിയ അപേക്ഷകരെ മാത്രമേ ബാധിക്കുകയുള്ളുവെന്നും നിലവിലെ ബി വിസക്കാരും വിസ പുതുക്കുന്നവരും ഈ ഫീസ് നല്‍കേണ്ടതില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍