ഇന്ത്യയ്ക്ക് തുടരെ പണി നല്‍കി അമേരിക്ക; H1 B വിസ ഫീസ് കുത്തനെ വര്‍ധിപ്പിച്ച് ട്രംപ്

സിആര്‍ രവിചന്ദ്രന്‍

ശനി, 20 സെപ്‌റ്റംബര്‍ 2025 (13:19 IST)
ഇന്ത്യയ്ക്ക് തുടരെ പണി നല്‍കി അമേരിക്ക. H1 B വിസ ഫീസ് കുത്തനെ വര്‍ധിപ്പിച്ച് ട്രംപ്. നിലവില്‍ 1700 നും 4500 നും ഡോളറിന്റെ ഇടയിലാണ് ഫീസ്. ഇത് ഒരു ലക്ഷം ഡോളറായാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്.  ഇത് ടെക് കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയാകും. ടെക്‌നോളജി രംഗത്ത് അമേരിക്കക്കാര്‍ക്ക് അവസരങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നടപടി ആണെന്നാണ് ട്രംപിന്റെ വാദം.
 
അമേരിക്കയിലെ തൊഴിലുടമയാണ് ഈ വിസയ്ക്ക് അപേക്ഷിക്കേണ്ടത്. തൊഴിലാളികള്‍ക്ക് ഇത് അപേക്ഷിക്കാന്‍ കഴിയില്ല. മൂന്നുവര്‍ഷത്തെ കാലാവധിയാണ് H1 B വിസയ്ക്കുള്ളത്. 2020 മുതല്‍ 23 വരെയുള്ള കാലയളവില്‍ ആകെ അനുവദിച്ച എച്ച്1 ബി വിസകളുടെ 73% ഇന്ത്യക്കാരായിരുന്നു. ഇന്ത്യന്‍ നിയന്ത്രണത്തിലുള്ള ഇറാനിലെ ചബഹാര്‍ തുറമുഖ പദ്ധതിക്ക് നല്‍കിയ ഉപരോധ ഇളവുകള്‍ അമേരിക്ക പിന്‍വലിച്ചു. 
 
പാക്കിസ്ഥാനെ ആശ്രയിക്കാതെ ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാന്‍, ഇറാന്‍ തുടങ്ങിയ മധ്യേഷ്യന്‍ രാജ്യങ്ങളുമായി വ്യാപാര ഇടപാട് നടത്താന്‍ സഹായിക്കുന്ന തുറമുഖമാണ് ചബഹാര്‍. അമേരിക്കയുടെ നീക്കം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും. അമേരിക്ക ഇറാനുമേല്‍ 2018ല്‍ ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ അതില്‍ നിന്ന് ചബഹാറിനെ ഒഴിവാക്കിയിരുന്നു. ഇത് തുറമുഖത്ത് നിക്ഷേപമുള്ള ഇന്ത്യയ്ക്ക് ആശ്വാസമായി. ചബഹാര്‍ കരാറില്‍ സ്ഥാപിക്കാനുള്ള ത്രീ കക്ഷി കരാറില്‍ ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും ഒപ്പിച്ചിരുന്നു. അമേരിക്കയുടെ ഈ നീക്കം പാകിസ്ഥാന് നേട്ടമാകും. മേഖലയില്‍ ഇന്ത്യയ്ക്കുള്ള മുന്‍തൂക്കം നഷ്ടപ്പെടും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍