ദില്ലിയ്ക്ക് വനിതാ മുഖ്യമന്ത്രി തന്നെ? , രേഖ ഗുപ്തയുടെ പേര് ആർഎസ്എസ് നിർദേശിച്ചതായി റിപ്പോർട്ട്

അഭിറാം മനോഹർ

ബുധന്‍, 19 ഫെബ്രുവരി 2025 (20:14 IST)
27 വര്‍ഷങ്ങള്‍ക്ക് ശേഷം ദില്ലി ഭരണം പിടിച്ചെടുത്ത ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് വനിതയെ തിരെഞ്ഞെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്.ദിവസങ്ങളായി നടക്കുന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ രേഖ ഗുപ്തയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര്‍എസ്എസ് നിര്‍ദേശിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ആര്‍എസ്എസ് നിര്‍ദേശം ബിജെപി നേതൃത്വം ശരിവെയ്ക്കുകയാണെങ്കില്‍ രാജ്യതലസ്ഥാനത്തില്‍ വീണ്ടും വനിതാ മുഖ്യമന്ത്രിയെത്തും.
 
അതേസമയം മുഖ്യമന്ത്രി ആരാണെന്ന കാര്യം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പുതിയ ദില്ലി സര്‍ക്കാര്‍ നാളെ വൈകീട്ട് 4:30ന് രാം ലീല മൈതാനത്ത് സത്യപ്രതിജ്ഞ ച്യെത് അധികാരത്തിലേറുമെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ചടങ്ങില്‍ അണിനിരക്കും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍