മഹിള മോര്‍ച്ച ദേശീയ ഉപാധ്യക്ഷയും ഷാലിമാര്‍ ബാഗിലെ നിയുക്ത എംഎല്‍എയുമായ രേഖ ഗുപ്ത, ഗ്രേറ്റര്‍ കൈലാഷില്‍ വിജയിച്ച ശിഖ റോയി എന്നിവരുടെ പേരുകളാണ് ചര്‍ച്ചകളില്‍ ഉയരുന്നത്. വനിത മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയാണെങ്കില്‍ 27 വര്‍ഷത്തിന് ശേഷം സുഷമാ സ്വരാജിന് ഒരു പിന്‍ഗാമി വരുന്നു എന്ന പ്രത്യേകതയും ഉണ്ട്. സുഷമയ്ക്ക് ശേഷം ഭരണത്തില്‍ വന്ന കോണ്‍ഗ്രസിന്റെ ഷീല ദീക്ഷിത് 15 വര്‍ഷക്കാലം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു. പിന്നീട് അരവിന്ദ് കേജ്രിവാള്‍ രാജിവെച്ച ശേഷം അതിഷി മര്‍ലേനയും ഇടക്കാലത്ത് ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു.