പാക്കിസ്ഥാനില്‍ ബലൂചിസ്ഥാന്‍ നാഷണല്‍ പാര്‍ട്ടി പരിപാടിക്കിടെ ചാവേറാക്രമണം; 11പേര്‍ കൊല്ലപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 3 സെപ്‌റ്റംബര്‍ 2025 (08:16 IST)
പാക്കിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാന്‍ നാഷണല്‍ പാര്‍ട്ടി പരിപാടിക്കിടെയാണ് ആക്രമണം ഉണ്ടായത്. തെക്ക് പടിഞ്ഞാറന്‍ നഗരമായ ക്വറ്റയിലാണ് സംഭവം നടന്നത്. ബോംബ് സ്‌ഫോടനത്തില്‍ 30ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 
അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. റാലി കഴിഞ്ഞ് ജനങ്ങള്‍ മടങ്ങുന്നതിനിടെ പാര്‍ട്ടി സ്ഥലത്ത് ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥലത്തുണ്ടായിരുന്നു. അപകടം നടന്ന ഉടനെ ആംബുലന്‍സുകളില്‍  പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. സംഭവത്തില്‍ ബലൂചിസ്ഥാന്‍ ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍