പാക്കിസ്ഥാനില്‍ കളിക്കാന്‍ പേടിച്ച് വിദേശ താരങ്ങള്‍; ഒരു പ്രശ്‌നവുമില്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്

രേണുക വേണു

ബുധന്‍, 7 മെയ് 2025 (19:11 IST)
Pakistan Super League

'ഓപ്പറേഷന്‍ സിന്ദൂര്‍' പേടിയില്‍ പാക്കിസ്ഥാനില്‍ കളിക്കുന്ന വിദേശ താരങ്ങള്‍. യുദ്ധഭീതി നിലനില്‍ക്കുന്നതിനാല്‍ ചില വിദേശ താരങ്ങള്‍ പാക്കിസ്ഥാന്‍ വിടാന്‍ ആഗ്രഹിക്കുന്നതായാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പി.എസ്.എല്‍) കളിക്കാനെത്തിയ വിദേശ താരങ്ങളാണ് ഇത്തരത്തില്‍ ആശങ്ക അറിയിച്ചത്. 
 
ഏപ്രില്‍ 11 നു ആരംഭിച്ച പാക്കിസ്ഥാന്‍ ക്രിക്കറ്റ് ലീഗ് മേയ് 18 നാണ് അവസാനിക്കേണ്ടത്. ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്യംസണ്‍, ഡാരില്‍ മിച്ചല്‍, അല്‍സാരി ജോസഫ്, ഫിന്‍ അലന്‍ തുടങ്ങി പ്രമുഖ വിദേശ താരങ്ങള്‍ പി.എസ്.എല്‍ കളിക്കുന്നുണ്ട്. ഇവരില്‍ ഏതാനും താരങ്ങള്‍ പാക്കിസ്ഥാനില്‍ തുടരാന്‍ അതൃപ്തി അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. 
 
അതേസമയം ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും വിദേശ താരങ്ങള്‍ സുരക്ഷിതരാണെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. വിദേശ താരങ്ങളില്‍ ആരും നാട്ടിലേക്ക് മടങ്ങില്ല. നേരത്തെ നിശ്ചയിച്ച പോലെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ എല്ലാ മത്സരങ്ങളും നടക്കുമെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍