ഭീകരവാദം അവസാനിക്കാതെ പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് വേണ്ട: ഗൗതം ഗംഭീർ

അഭിറാം മനോഹർ

ബുധന്‍, 7 മെയ് 2025 (15:22 IST)
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് ടീമുമായി ഇന്ത്യ ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കരുതെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായ ഗൗതം ഗംഭീര്‍. പാകിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കുന്നത് വരെ ഇന്ത്യ പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കരുതെന്നാണ് ഗംഭീര്‍ വ്യക്തമാക്കിയത്.
 
എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിക്കുന്നത് വരെ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യാതൊന്നും ഉണ്ടാകരുത്. ഇന്ത്യക്കാരുടെ ജീവനേക്കാള്‍ പ്രധാനമല്ല ഒരു മത്സരവും വിനോദവും. മത്സരങ്ങള്‍ നടന്നുകൊണ്ടേയിരിക്കും, സിനിമകള്‍ നിര്‍മിക്കപ്പെടും, ഗായകര്‍ പാട്ടുകള്‍ പാടികൊണ്ടേയിരിക്കും. എന്നാല്‍ നിങ്ങളുടെ കുടുംബത്തിലെ പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നതിന് തുല്യമാഇ മറ്റൊന്നുമില്ല. ഇത് എന്റെ തീരുമാനമല്ല, അഭിപ്രായമാണ്. ബിസിസിഐയും ഗവണ്മെന്റും എന്ത് തീരുമാനമെടുത്താലും അത് പൂര്‍ണ്ണമായും അംഗീകരിക്കുകയും അതിനെ രാഷ്ട്രീയവത്കരിക്കാതിരിക്കുകയും വേണം. ഗംഭീര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍