ചൊവ്വാഴ്ച ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ഗൗതം ഗംഭീര്‍ എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കായി പ്രാര്‍ഥിക്കുന്നുവെന്നും ഇതിന് ഉത്തരവാദികളായവര്‍ വലിയ വില കൊടുക്കേണ്ടിവരുമെന്നും ഇന്ത്യ ശക്തമായി തന്നെ തിരിച്ചടിക്കുമെന്നും ഗംഭീര്‍ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വധഭീഷണി. ഐഎസ്‌ഐഎസ് കശ്മീര്‍ എന്ന പേരിലാണ് വധഭീഷണിയെന്ന് പരാതിയില്‍ ഗംഭീര്‍ പറയുന്നു.