കെകെആറിനെ എങ്ങനെ മെച്ചപ്പെടുത്തണം, ഗംഭീറിനോട് തന്നെ ഉപദേശം തേടി: ബ്രാവോ

അഭിറാം മനോഹർ

വെള്ളി, 14 മാര്‍ച്ച് 2025 (18:56 IST)
വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ലെജന്‍ഡറി താരമായ ഡ്വെയ്ന്‍ ബ്രാവോയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മെന്ററായി സ്ഥാനമേറ്റിരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത ഐപിഎല്‍ കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യവുമായാണ് ഇറങ്ങുന്നത്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ സീസണില്‍ ടീം മെന്ററായിരുന്ന മുന്‍ ഇന്ത്യന്‍ താരവും നിലവിലെ ഇന്ത്യന്‍ പരിശീലകനുമായ ഗൗതം ഗംഭീറിന്റെ ഉപദേശം തേടിയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബ്രാവോ.
 
ബ്രാവോ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ സീസണിലെ ചില താരങ്ങള്‍ ഞങ്ങള്‍ക്കൊപ്പമില്ല. ഗംഭീറിന് ടീമിനെ രൂപപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റേതായ ശൈലി ഉണ്ടായിരുന്നു. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ ചോദിച്ചിരുന്നു. ബ്രാവോ പറഞ്ഞു. മാര്‍ച്ച് 22ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരെയാണ് കൊല്‍ക്കത്തയുടെ ആദ്യ മത്സരം. അജിങ്ക്യ രഹാനെയാണ് പുതിയ സീസണില്‍ കൊല്‍ക്കത്തയെ നയിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍