പറയാതിരുന്നത് കൊണ്ട് കാര്യമില്ലല്ലോ, പാകിസ്ഥാൻ ക്രിക്കറ്റ് ഐസിയുവിലാണ്: ഷാഹിദ് അഫ്രീദി

അഭിറാം മനോഹർ

ബുധന്‍, 12 മാര്‍ച്ച് 2025 (17:37 IST)
തെറ്റായ തീരുമാനങ്ങള്‍ കാരണം പാകിസ്ഥാന്‍ ക്രിക്കറ്റ് ഐസിയുവില്‍ ആയിരിക്കുകയാണെന്ന് മുന്‍ പാകിസ്ഥാന്‍ നായകനും ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദി. ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും വിജയിക്കാതെ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതിന് ശേഷമാണ് അഫ്രീദിയുടെ പ്രതികരണം. 
 
 ചാമ്പ്യന്‍സ് ലീഗിന് പിന്നാലെ ന്യൂസിലന്‍ഡിനെതിരെ ഏകദിന, ടി20 പരമ്പരകളാണ് പാകിസ്ഥാന്‍ ഇനി കളിക്കുന്നത്. ഇതില്‍ ഷദാബ് ഖാനെ ടി20 ടീമിലേക്ക് തിരിച്ചുവിളിച്ചതിനെയും വൈസ് ക്യാപ്റ്റനാക്കി നിയമിച്ചതിനെയും അഫ്രീദി വിമര്‍ശിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ എന്ത് പ്രകടനം നടത്തിയാണ് ഷദാബിനെ തിരിച്ചുവിളിച്ചതെന്ന് അഫ്രീദി ചോദിച്ചു. പിസിബിയുടെ തീരുമാനങ്ങളില്‍ തുടര്‍ച്ചയും സ്ഥിരതയും ഇല്ലെന്നും തെറ്റായ തീരുമാനങ്ങള്‍ കാരണം പാകിസ്ഥാന്‍ ക്രിക്കറ്റ് ഇപ്പോള്‍ ഐസിയുവിലാണ് എന്നതാണ് വസ്തുതയെന്നും അഫ്രീദി പറഞ്ഞു.
 
യാതൊരു ഉത്തരവാദിത്തവുമില്ലാതെ ക്യാപ്റ്റന്മാരെയും പരിശീലകരെയും കളിക്കാരെയും മാറ്റുക മാത്രമാണ് പിസിബി ചെയ്യുന്നത്. ഏതെങ്കിലും ഒരു ടൂര്‍ണമെന്റ് പരാജയപ്പെടുമ്പോള്‍ ഇങ്ങനെയെല്ലാം ചെയ്ത് മുഖം രക്ഷിക്കുന്നു. ബോര്‍ഡിന്റെ തീരുമാനങ്ങളിലും നയങ്ങളിലും സ്ഥിരതയില്ല. എന്ത് ഉത്തരവാദിത്തമാണ് ബോര്‍ഡ് കാണിക്കുന്നതെന്നും അഫ്രീദി ചോദിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍