ക്ഷീണം മാറണ്ടെ, കളി കഴിഞ്ഞപ്പോൾ ഐസിട്ട നല്ല ബിയർ കിട്ടി, ഇന്ത്യക്കെതിരായ സെഞ്ചുറിപ്രകടനം വിവരിച്ച് അലീസ ഹീലി
വനിതാ ഏകദിനത്തിലെ ഏറ്റവും വലിയ ചേസിങ്ങുകളില്‍ ഒന്നായിരുന്നു കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യക്കെതിരെ ഓസീസ് നടത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 331 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിനെ 142 റണ്‍സുമായി തിളങ്ങിയ ക്യാപ്റ്റന്‍ അലീസ ഹീലിയാണ് വിജയത്തിലെത്തിച്ചത്. മത്സരത്തിലുടനീളം തനിക്ക് പേശീവേദന അനുഭവപ്പെട്ടിരുന്നെന്നും എന്നാല്‍ മത്സരശേഷം ലഭിച്ച ബിയര്‍ ക്ഷീണം മാറ്റിയെന്നും അലീസ ഹീലി പറയുന്നു.
ലോകകപ്പില്‍ ഒരു വലിയ റണ്‍ ചെയ്‌സ് നടത്തുക എന്നത് വലിയ കാര്യമാണ്. 2 ടീമുകള്‍ക്കും ഇതൊരു വലിയ മത്സരമായിരുന്നു. വിജയിക്കാനായതില്‍ സന്തോഷം. വിശാഖപട്ടണത്തിലെ കാലാവസ്ഥ ചൂടേറിയതായിരുന്നു. കടലില്‍ നിന്ന് പോലും നല്ലൊരു കാറ്റ് കിട്ടുന്നില്ല. ഔട്ടായി മടങ്ങുമ്പോള്‍ ശരീരമാകെ വേദനയായിരുന്നു. ഔട്ടായി റൂമിലെത്തിയപ്പോള്‍ എസി ഓണായിരുന്നു. ഞാന്‍ ഒരു ഭാഗത്തിരുന്നു. കളിയുടെ പ്രധാനഭാഗം ഭംഗിയായി തീര്‍ന്നിരുന്നു.