പാകിസ്ഥാന്‍ സൈന്യം അഫ്ഗാനിസ്ഥാന് മുകളില്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്നും അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് പിന്മാറാന്‍ ഒരുങ്ങുന്നതായി സൂചന. നവംബര്‍ 17 മുതല്‍ 29 വരെ അഫ്ഗാനും ശ്രീലങ്കയും പങ്കെടുക്കുന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റ് പാകിസ്ഥാനില്‍ നടക്കാനിരിക്കെയാണ് നടപടി. നിലവിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ടൂര്‍ണമെന്റില്‍ നിന്നും അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് പിന്‍വാങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പ്രശ്‌നം പരിഹരിക്കുന്നതിനായി പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി ഐസിസിയുടെ സഹായം തേടിയതായാണ് വിവരം. അഫ്ഗാന്‍ വന്നില്ലെങ്കില്‍ മറ്റേതെങ്കിലും ടീമിനെ കളിപ്പിക്കാനാണ് പിസിബി ശ്രമിക്കുന്നത്.ഏഷ്യാകപ്പിലെ ട്രോഫി വിവാദത്തില്‍ ഏറെ പഴി കേട്ടിട്ടും ട്രോഫി ഇന്ത്യയ്ക്ക് കൈമാറാന്‍ നഖ്വി തയ്യാറായിട്ടില്ല. അതിനിടയിലാണ് അഫ്ഗാന്റെ ഭാഗത്ത് നിന്നും ബഹിഷ്‌കരണ ഭീഷണി വരുന്നത്.