ലഖ്നൗവിന് കനത്ത നഷ്ടം, പരിക്ക് കാരണം മായങ്ക് യാദവിന് ഐപിഎൽ പകുതി സീസൺ നഷ്ടമാകും

അഭിറാം മനോഹർ

ചൊവ്വ, 11 മാര്‍ച്ച് 2025 (13:25 IST)
2025 ഐപിഎല്ലിനായി ഒരുങ്ങുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സിന് തിരിച്ചടിയായി യുവപേസറുടെ പരിക്ക്. കഴിഞ്ഞ സീസണില്‍ ലഖ്‌നൗവിന്റെ കുന്തമുനയായി മാറിയ യുവപേസര്‍ മായങ്ക് യാദവിന് പരിക്കിനെ തുടര്‍ന്ന് ടൂര്‍ണമെന്റിന്റെ ആദ്യ പകുതി നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ ബെംഗളുരുവിലെ ബിസിസിഐയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ ചികിത്സയിലാണ് മായങ്ക്.
 
 കഴിഞ്ഞ ഐപിഎല്ലില്‍ നടത്തിയ മികച്ച പ്രകടനങ്ങളെ തുടര്‍ന്ന് 11 കോടി രൂപയ്ക്കാണ് താരത്തെ ലഖ്‌നൗ നിലനിര്‍ത്തിയത്. കഴിഞ്ഞ സീസണില്‍ തന്റെ ആദ്യ 2 മത്സരങ്ങളിലും പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടി മായങ്ക് ഞെട്ടിചിരുന്നു. എന്നാല്‍ തുടര്‍ച്ചയായി പരിക്കിന്റെ പിടിയിലാകുന്നത് താരത്തിന് തിരിച്ചടിയാണ്. മികച്ച പേസും ലൈനും ഉള്ള ബൗളര്‍ എന്ന നിലയില്‍ ഇന്ത്യയുടെ ഭാവിപ്രതീക്ഷ കൂടിയാണ് മായങ്ക് യാദവ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍