മാനേജ്‌മെന്റുമായുള്ള സ്വരചേര്‍ച്ച കുറവിനെ തുടര്‍ന്നാണ് സഞ്ജുവിന്റെ പടിയിറക്കം. തന്നെ റിലീസ് ചെയ്യണമെന്ന് സഞ്ജു രാജസ്ഥാന്‍ മാനേജ്‌മെന്റിനോടു ആവശ്യപ്പെട്ടിട്ടുണ്ട്. സഞ്ജുവിന്റെ കാര്യത്തില്‍ ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ടീം വിടുകയെന്ന തീരുമാനത്തില്‍ തന്നെയാണ് താരം. ചെന്നൈ സൂപ്പര്‍ കിങ്‌സ് അടക്കമുള്ള പ്രമുഖ ഫ്രാഞ്ചൈസികള്‍ സഞ്ജുവിനായി രംഗത്തുണ്ട്. കഴിഞ്ഞ മെഗാ താരലേലത്തിനു ശേഷമാണ് സഞ്ജുവും രാജസ്ഥാന്‍ മാനേജ്മെന്റും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ആരംഭിച്ചത്. ഇംഗ്ലണ്ട് താരം ജോസ് ബട്ലറെയും ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെയും രാജസ്ഥാന്‍ മാനേജ്മെന്റ് റിലീസ് ചെയ്തതില്‍ സഞ്ജുവിനു അതൃപ്തിയുണ്ടായിരുന്നു.
കരീബിയന്‍ വെടിക്കെട്ട് ബാറ്റര്‍ ഷിമ്രോണ്‍ ഹെറ്റ്മയറെയും രാജസ്ഥാന്‍ റിലീസ് ചെയ്യും. മെഗാ താരലേലത്തിനു മുന്‍പ് രാജസ്ഥാന്‍ 11 കോടിക്ക് നിലനിര്‍ത്തിയ താരമാണ് ഹെറ്റ്മയര്‍. എന്നാല്‍ 2025 സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 21.72 ശരാശരിയില്‍ ഹെറ്റ്മയറിനു നേടാനായത് വെറും 239 റണ്‍സ് മാത്രം. സ്‌ട്രൈക് റേറ്റ് 145.73 ആണ്. ഹെറ്റമയറെ റിലീസ് ചെയ്ത് പകരം ഫിനിഷര്‍ റോളിലേക്ക് ഏതെങ്കിലും ഇന്ത്യന്‍ താരത്തെ സ്വന്തമാക്കാനാണ് രാജസ്ഥാന്‍ മാനേജ്‌മെന്റിന്റെ തീരുമാനം.