Sanju Samson in KCL: സഞ്ജു ഇനി കൊച്ചി ടീമില്‍; റെക്കോര്‍ഡ് തുക !

രേണുക വേണു

ശനി, 5 ജൂലൈ 2025 (14:31 IST)
Sanju Samson

Sanju Samson in KCL: കേരള ക്രിക്കറ്റ് ലീഗ് താരലേലത്തില്‍ ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ റെക്കോര്‍ഡ് തുക സ്വന്തമാക്കി. കെസിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 26.8 ലക്ഷം രൂപയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ആണ് സഞ്ജുവിനെ സ്വന്തമാക്കിയത്. 
 
എം.എസ് അഖിലിനു വേണ്ടി ട്രിവാന്‍ഡ്രം റോയല്‍സ് കഴിഞ്ഞ സീസണില്‍ മുടക്കിയ 7.4 ലക്ഷം രൂപയെന്ന റെക്കോര്‍ഡ് ആണ് സഞ്ജു മറികടന്നത്. കഴിഞ്ഞ കെസിഎല്‍ സീസണില്‍ സഞ്ജുവിനു കളിക്കാന്‍ സാധിച്ചിരുന്നില്ല. 
 
താരലേലത്തില്‍ എ പൂളില്‍ ഉണ്ടായിരുന്ന 39 കളിക്കാരില്‍ ഒരാളായിരുന്നു സഞ്ജു. മൂന്ന് ലക്ഷം രൂപയായിരുന്നു അടിസ്ഥാനവില. തൃശൂര്‍ ടൈറ്റന്‍സും ട്രിവാന്‍ഡ്രം റോയല്‍സും താരലേലത്തില്‍ സഞ്ജുവിനായി രംഗത്തുണ്ടായിരുന്നു. 
 
ഐപിഎല്‍ കളിച്ചിട്ടുള്ള മലയാളി താരം വിഷ്ണു വിനോദിനെ കൊല്ലം സെയ്‌ലേഴ്‌സ് 12.80 ലക്ഷത്തിനു സ്വന്തമാക്കി. ജലജ് സക്‌സേനയെ 12.40 ലക്ഷത്തിനു ആലപ്പി റിപ്പിള്‍സ് സ്വന്തം കൂടാരത്തിലെത്തിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍