ഒട്ടേറെ കെട്ടിടങ്ങള്‍ നിലംപതിച്ചു. ബ്യൂണര്‍ മേഖലയിലാണ് പ്രളയം ഏറ്റവും കൂടുതല്‍ നാശനഷ്ടം വിതച്ചത്. ഇവിടെ മാത്രം നൂറിലേറെ പേര്‍ മരിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവശ്യ സാധനങ്ങളുമായി ബജ്വര്‍ മേഖലയിലേക്കു പോയ ഹെലികോപ്റ്റര്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് അഫ്ഗാന്‍ അതിര്‍ത്തിക്കു സമീപം തകര്‍ന്നുവീണു. ഈ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന അഞ്ച് പേര്‍ കൊല്ലപ്പെട്ടു.