ഉത്തരാഖണ്ഡിലെ ഹര്‍ഷില്‍ ഉണ്ടായ മേഘവിസ്‌ഫോടനമാണ് മിന്നല്‍ പ്രളയത്തിനു കാരണം. ഉത്തരകാശിയിലെ ധരാലിയിലാണ് സ്ഥിതിഗതികള്‍ വഷളായിരിക്കുന്നത്. ധരാലി ഗ്രാമം മേഘവിസ്‌ഫോടനത്തിലും മണ്ണിടിച്ചിലിലും പൂര്‍ണമായി തകര്‍ന്ന അവസ്ഥയിലാണ്. വിനോദസഞ്ചാരികള്‍ അടക്കം ഒട്ടേറെ പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.